ഡെയ്‌ലിഹണ്ട് അവതരിപ്പിക്കുന്നു മികച്ച പുസ്‌തകങ്ങള്‍

മികച്ച പുസ്തകങ്ങളുടെ നിറവൈവിധ്യവുമായി ഡെയ്‌ലിഹണ്ട് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഒരാധുനിക ലൈബ്രറിയെ വെല്ലും വിധമുള്ള പുസ്തകശേഖരമാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നോവല്‍, കവിത, ജീവചരിത്രം, ആത്മകഥ, ചെറുകഥ, കുറ്റാന്വേഷണം, ചരിത്രം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലെ നിരവധി പുസ്തകങ്ങള്‍ വമ്പിച്ച വിലക്കിഴിവില്‍ ഡെയ്‌ലിഹണ്ട് നിങ്ങളുടെ മുന്നിലെത്തിക്കുന്നു.

കുമാരനാശാന്‍, എം. ടി. വാസുദേവന്‍ നായര്‍, തകഴി, അക്കിത്തം, കൊട്ടാരത്തില്‍ ശങ്കുണ്ണി, മലയാറ്റൂര്‍, ചങ്ങമ്പുഴ, ഒ.എന്‍.വി, എം. മുകുന്ദന്‍, ബെന്യാമിന്‍ എന്നിങ്ങനെ മലയാളസാഹിത്യത്തിലെ പുകള്‍പെറ്റ സാഹിത്യകാരന്മാരുടെ പുസ്തകങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഡെയ്‌ലി ഹണ്ട് അവതരിപ്പിക്കുന്നു. മലയാളത്തിലെ ആദ്യ ലക്ഷ്ണമൊത്ത നോവലെന്ന ഖ്യാതി നേടിയ ഒ. ചന്ദുമേനോന്‍ ഇന്ദുലേഖ മുതല്‍ ബെന്യാമിന്‍റെ ബെസ്റ്റ് സെല്ലര്‍ ആടുജീവിതം വരെ നീളുന്നു പ്രമുഖ പുസ്‌തകങ്ങളുടെ വര്‍ണ്ണപ്രപഞ്ചം. 1889ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഇന്ദുലേഖ മലയാള സാഹിത്യ ചരിത്രത്തിലെ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. തോപ്പില്‍ ഭാസിയുടെ ആത്മകഥയായ ഒളിവിലെ ഓര്‍മ്മകള്‍ വരച്ചിടുന്നത് ഒരു കാലഘട്ടത്തിന്‍റെ തന്നെ സാമൂഹിക ചരിത്രമാണ്. ചങ്ങമ്പുഴയുടെ രമണന്‍ എക്കാലത്തും ആഘോഷിക്കപ്പെടുന്ന തീവ്രപ്രണയത്തിന്‍റെ വിരഹകാവ്യമാണ്. വീണു കിടക്കുന്ന പൂവിനെ നോക്കി ശ്രീഭൂവിലസ്ഥിരയെന്ന്‍ പാടിയ കുമാരനാശാന്‍റെ വരികള്‍ വീണപൂവെ ന്ന അനുപമ കാവ്യത്തിലൂടെ ഇന്നും മലയാളിയുടെ മനസ്സിനെ തൊട്ടുനോവിക്കുന്നു. എം. ടി. വാസുദേവന്‍ നായരുടെ നാടകമായ ഗോപുരനടയില്‍ ചിന്ത പബ്ലിക്കേഷന്‍സാണ് ഡെയ്‌ലി ഹണ്ടിലൂടെ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കഥയാണ് തകഴി ശിവശങ്കര പിള്ള തെണ്ടിവര്‍ഗ്ഗം എന്ന നോവലിലൂടെ വരച്ചിടുന്നത്.

മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി. കുറുപ്പിന്‍റെ അനുഭവക്കുറിപ്പുകളാണ് പോക്കുവെയില്‍ മണ്ണിലെഴുതിയത്. അദ്ദേഹത്തിന്‍റെ ഭാഷയില്‍ തന്നെ പറയുകയാണെങ്കില്‍ ‘ ഇതൊരു ആത്മകഥയല്ല, ക്ഷീണിച്ച് പടിയിറങ്ങി പോകുന്ന പോക്കുവെയില്‍ മണ്ണിലെഴുതി പോകുന്ന സ്‌നേഹക്കുറിപ്പുകള്‍ മാത്രമാണ് ‘. കേരളത്തിന്‍റെ ചരിത്രവും പുരാണവും കേട്ടുകേള്‍വികളുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നു കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല എന്ന ബൃഹത് ഗ്രന്ഥത്തില്‍.

ഡിസി ബുക്‌സ്, ഗ്രീന്‍ ബുക്‌സ്, ചിന്ത പബ്ലിക്കേഷന്‍സ്, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, ഒലിവ് പബ്ലിക്കേഷന്‍സ്, കൈരളി ബുക്‌സ്, എച്ച് & സി പബ്ലിക്കേഷന്‍സ് എന്നിങ്ങനെ നീളുന്നു പ്രസാധകരുടെ നിര.

വിവിധ ഭാഷകളില്‍ നിന്ന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്‌തകങ്ങളുടെ വന്‍ശേഖരവും ഡെയ്‌ലി ഹണ്ടിനുണ്ട്. ലോകമിന്നും ഒരു വിറയലോടെ മാത്രം സ്മരിക്കുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയായ മേം കാംഫ്, അയല്‍രാജ്യത്ത് സമാധാനത്തിന്‍റെ വെള്ളരിപ്രാവായി ഉദിച്ചുയര്‍ന്ന മലാല യൂസഫ്‌സായിയുടെ ജീവചരിത്രം, ലോകമെങ്ങും വായിക്കപ്പെട്ട  ആന്‍ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍, പാബ്ലോ നെരൂദയുടെ പ്രണയകവിതകള്‍, ഹോമറിന്‍റെ വിശ്വകാവ്യമായ ഒഡീസി, ഷെര്‍ലക്ക് ഹോംസിന്‍റെ ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥകള്‍ (http://ebooks.newshunt.com/Ebooks/default/Sherlock-Holmes-Kathakal/b-100772) എന്നിങ്ങനെ നീളുന്നു പരിഭാഷപ്പെടുത്തിയ പുസ്തകങ്ങളുടെ പെരുമ.

പ്രിയ വായനക്കാര്‍ക്ക് പുസ്തകങ്ങളുടെ ഈ അദ്ഭുത പ്രപഞ്ചത്തിലേക്ക് സ്വാഗതം.

മലയാളത്തിലെ എക്കാലത്തെയും മികച്ച 50 പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ 

One thought on “ഡെയ്‌ലിഹണ്ട് അവതരിപ്പിക്കുന്നു മികച്ച പുസ്‌തകങ്ങള്‍

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s