ഇനി വായിക്കാം 24 x 7

മനുഷ്യന്‍റെ മാനസികാവസ്ഥ ഋതുക്കളെ പോലെയാണ് അത് നിരന്തരം മാറിക്കൊണ്ടിരിക്കും ഇന്ന് സന്തോഷം, നാളെ ചിലപ്പോള്‍ ദുഖം, അല്ലെങ്കില്‍ ദേഷ്യം, ഏകാന്തത.

മനുഷ്യന്‍ എഴുതുന്ന, മനുഷ്യനൊപ്പം പുലരുന്ന പുസ്തകങ്ങള്‍ക്കും ഉണ്ടാകുമോ ഈ ഋതുഭേദം പുസ്തകങ്ങളിലും ഉണ്ടാകും ചിലയവസരങ്ങളില്‍ ആമോദവും അഴലും നിഴലും വെളിച്ചവും നിലാവുമെല്ലാം.

ഒരു കാര്യം നേടണമെന്ന് നിങ്ങള്‍ അതിശക്തമായി ആഗ്രഹിച്ചാല്‍ ഈ ലോകം മുഴുവന്‍ അത് നിങ്ങള്‍ക്ക് നേടിത്തരാനായി ഒപ്പം നില്‍ക്കുമെന്ന് പൗലോ കൊയ്‌ലോ എഴുതിയത് അദ്ദേഹത്തിന്‍റെ വിശ്വപ്രസിദ്ധമായ ആല്‍ക്കെമിസ്റ്റ് എന്ന പുസ്തകത്തിലാണ്. ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അത്തരം പുസ്തകങ്ങള്‍. കനത്ത അന്ധകാരത്തിനിടയിലും പ്രതീക്ഷയുടെ വെള്ളിവെളിച്ചം ജീവിതം നിങ്ങള്‍ക്കായി കരുതി വച്ചിട്ടുണ്ടെന്ന് മനുഷ്യന് പറഞ്ഞു തരുന്ന പുസ്തകങ്ങളാണവ.

ഇനി ചിലതുണ്ട്, ശുദ്ധഹാസ്യം കൊണ്ട് നമ്മെ പൊട്ടിച്ചിരിക്കുന്നവ. എത്ര കടുത്ത ദുഖത്തിലും ടെന്‍ഷനിലും ആഴ്ന്നു കിടക്കുന്ന മനുഷ്യനും ഒരു ചെറുചിരി സമ്മാനിക്കുന്ന മര്‍മ്മരസ പ്രധാനമായ പുസ്തകങ്ങള്‍ വി.കെ.എന്നിന്‍റെ പയ്യന്‍ കഥകളും വൈക്കം മുഹമ്മദ് ബഷീറിന്‍റെ വിശ്വവിഖ്യാതമായ മൂക്ക്, ഞാന്‍ ഇന്നസെന്‍റ്, മുകേഷ് കഥകള്‍, നായനാര്‍ ഫലിതങ്ങള്‍ എന്നിങ്ങനെ നീളുന്നു ഈ വിഭാഗത്തില്‍പെടുന്നവ.

ഹാസ്യം പലപ്പോഴും വിമര്‍ശനത്തിന്‍റെ കൂരമ്പുകള്‍ കൂടി അതില്‍ ഒളിപ്പിച്ച് വയ്ക്കുന്നതിനാല്‍ ചിരിക്കൊപ്പം ചിന്തയും ഇവിടെ കുടപിടിക്കും. ഇനിയും ചിലത് സസ്‌പെന്‍സ് കൊണ്ട് മനുഷ്യഹൃദയങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിഗൂഡതകള്‍ നിറഞ്ഞ ത്രില്ലറുകളാണ് ഷെര്‍ലക് ഹോംസിന്‍റെ ഡിറ്റക്ടീവ് നോവലുകള്‍ പോലെയുള്ളവ. ബെന്യാമിന്‍റെ മഞ്ഞവെയില്‍ മരണങ്ങളും അല്‍അറേബ്യന്‍ ഫാക്ടറിയും ടി.ഡി.രാമകൃഷ്ണന്‍റെ ഫ്രാന്‍സിസ് ഇട്ടിക്കോര പോലുള്ള പുസ്തകങ്ങളും ഈ വിഭാഗത്തില്‍ മലയാളം ഒരുക്കുന്ന വായനാവിരുന്നാണ്.

വായിച്ചു കഴിഞ്ഞാല്‍ കണ്‍കോണുകളില്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിയാതെ മാറ്റി വയ്ക്കുക സാധ്യമല്ലാത്ത പുസ്തകങ്ങളാണ് പെരുമ്പടവത്തിന്‍റെ ഒരു സങ്കീര്‍ത്തനംപോലെയും ബഷീറിന്‍റെ ബാല്യകാലസഖിയും, കെ.ആര്‍.മീരയുടെ ആരാച്ചാരുമെല്ലാം മനുഷ്യാവസ്ഥകളുടെ തീവ്രത കൊണ്ട് നമ്മെ നൊമ്പരപ്പെടുത്തുന്നവ. ആടുജീവിതം പോലുള്ള നോവലുകളും ഈ വിഭാഗത്തില്‍പെടും. ഒത്തിരി ദുഖങ്ങള്‍ക്കിടയില്‍ വീണു കിട്ടുന്ന അപൂര്‍വ്വം സന്തോഷങ്ങളാണ് ജീവിതമെന്ന് ഇവയെല്ലാം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

ഓരോ തവണ വായിക്കുമ്പോഴും പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ മനസ്സില്‍ സൃഷ്ടിക്കുന്ന പുസ്തകങ്ങളും ഉണ്ട്. ഒ.വി.വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം പോലുള്ളവ. ഇത്തരത്തില്‍ മനുഷ്യമനസ്സിന്‍റെ ഓരോ ചെറുസ്പന്ദനങ്ങളുടെയും മറുപാട്ട് പാടിത്തരുന്നവയാണ് പുസ്തകങ്ങളുടെ അനന്തലോകം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s