ജീവിതം മാറ്റി മറിക്കുന്ന പുസ്തകങ്ങള്‍

malyalam

ചിരിപ്പിക്കാനും കരയിക്കാനും ചിന്തിപ്പിക്കാനും മാത്രമല്ല, നമ്മെ കൈപിടിച്ച് വിജയതീരത്തണയ്ക്കാനും പുസ്തകങ്ങള്‍ക്ക് കഴിയും. ലക്ഷ്യബോധമില്ലാതെ അലയുന്ന മനസ്സിനെ കടിഞ്ഞാണിട്ട് പിടിച്ച് വിജയത്തിന്‍റെ പടികള്‍ കയറ്റുന്ന മാന്ത്രിക സ്പര്‍ശമുള്ള പുസ്തകങ്ങള്‍. ജീവിതവിജയത്തിനായുള്ള വഴികള്‍ പറഞ്ഞു തരുന്ന അത്തരം നിരവധി പുസ്തകങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മലയാളത്തില്‍ ഇന്ന് ഏറ്റവുമധികം വിറ്റഴിയുന്നതും ഇത്തരത്തിലുള്ള സെല്‍ഫ് ഹെല്‍പ് അഥവാ സ്വയം സഹായ പുസ്തകങ്ങളാണ്.

ജീവിതവിജയത്തിനുള്ള പൊതു സൂത്രവാക്യങ്ങള്‍ക്ക് പുറമേ, മത്സരപരീക്ഷ, അഭിമുഖം എന്നിങ്ങനെ ഓരോ ഘട്ടത്തിലും സഹായകമാകുന്ന പുസ്തകങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. സാധാരണക്കാരനും അസാധാരണ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് കാട്ടിത്തരുന്ന പുസ്തകമാണ് സെബിന്‍ എസ്. കൊട്ടാരവും ജോബിന്‍ എസ്. കൊട്ടാരവും ചേര്‍ന്നെഴുതിയ ജീവിതവിജയത്തിന്‍റെ താക്കോല്‍. ജീവിതത്തില്‍ പരാജയങ്ങള്‍ വരുമ്പോള്‍ മനസ്സ് മടുത്ത് പോകുന്നവരാണ് ബഹുഭൂരിപക്ഷവും. പക്ഷേ, ഇന്നത്തെ പരാജയം നാളത്തെ മഹാവിജയത്തിന്‍റെ ചവിട്ടുപടികളാണെന്ന് തിരിച്ചറിഞ്ഞ് മുന്നേറുന്നവര്‍ക്ക് ഈ ലോകം തന്നെ കീഴടക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പരാജയങ്ങളെ വിജയങ്ങളായി എങ്ങനെ പരിവര്‍ത്തനം ചെയ്യിക്കാം എന്ന് കാട്ടിത്തരുന്നവയാണ് ടോണി ചിറ്റേറ്റുകുളത്തിന്‍റെ പ്രതിസന്ധികളെ തോല്‍പ്പിച്ച് വിജയിയാകാം എന്ന പുസ്തകം. ജീവിതത്തിലെ തോല്‍വികളെ എങ്ങനെ വിജയങ്ങളാക്കാം എന്ന സെബിന്‍ എസ്. കൊട്ടാരത്തിന്‍റെ പുസ്തകവും ഈ ഗണത്തില്‍ പെട്ടതാണ്.

ജീവിതവിജയത്തിന്‍റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് മാന്യമായ നല്ല ശമ്പളമുള്ള ഒരു ജോലി. നമ്മുടെ നാട്ടിലെ യുവാക്കളെ ഏറ്റവും അധികം അലട്ടുന്നതും ജോലിക്കു വേണ്ടിയുള്ള തീരാത്ത അന്വേഷണങ്ങളാണ്. നല്ല വിദ്യാഭ്യാസവും കഴിവുകളും ഉണ്ടായിട്ടും ജോലിക്കുള്ള അവസാന കടമ്പയായ അഭിമുഖപരീക്ഷയില്‍ തട്ടി വീഴുന്നവര്‍ അനവധിയാണ്. അത്തരക്കാര്‍ക്കു വേണ്ടിയാണ് സ്റ്റീഫന്‍ ആര്‍. ടോണറിന്‍റെ ഇന്‍റര്‍വ്യൂ നേരിടാം, വിജയിക്കാം എന്ന പുസ്തകം. അഭിമുഖപരീക്ഷയെ കൂളായി നേരിടാനുള്ള വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്റ്റീഫന്‍ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു.

ഇനി പഠിച്ച്, അഭിമുഖവും പാസ്സായി ജോലി കിട്ടിയെന്നിരിക്കട്ടെ. തുടങ്ങുകയായി മറ്റൊരു യുദ്ധം. ജോലി സമ്മര്‍ദ്ധം, ടെന്‍ഷന്‍, ഡെഡ്‌ലൈന്‍ അങ്ങനെ ജീവിതത്തെ ഇട്ട് വലയ്ക്കുന്ന നൂറായിരം പ്രശ്‌നങ്ങള്‍. ടെന്‍ഷന്‍ അഥവാ പിരിമുറുക്കം മൂത്ത് മനസ്സിന്‍റെ താളം വരെ തെറ്റുന്നവര്‍ നിരവധി. ആധുനിക കാലത്തിന്‍റെ മുഖമുദ്രയായ ഈ ടെന്‍ഷന്‍ വ്യക്തിജീവിതത്തിലും പ്രഫഷണല്‍ ജീവിതത്തിലും ഒട്ടേറെ പ്രശ്‌നങ്ങളും താളപ്പിഴകളും സൃഷ്ടിക്കാറുണ്ട്.  പിരുമുറുക്കം ഒഴിവാക്കി സമാധാനപൂര്‍ണ്ണവും സന്തോഷകരവുമായ ഒരു ജീവിതം എങ്ങനെ നയിക്കാം എന്ന്‍ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതാണ് മുരളീധരന്‍ മുല്ലമറ്റത്തിന്‍റെ ടെന്‍ഷന്‍ ഫ്രീ.

കതിരില്‍ വളം വെച്ചിട്ട് കാര്യമില്ലെന്ന്‍ പണ്ടുള്ളവര്‍ പറയും. മികച്ച വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നത് കുട്ടിക്കാലം മുതലേയുള്ള പരിശീലനമാണ്. ഒരു നല്ല വ്യക്തിയെ വാര്‍ത്തെടുക്കാന്‍ അയാളുടെ മാതാപിതാക്കള്‍ക്ക് സാധിക്കും. ഇതിന് അവരെ പ്രാപ്തരാക്കുന്നതാണ് നിങ്ങള്‍ ഒരു നല്ല രക്ഷിതാവാണോ എന്ന ഡോ. ശശികുമാര്‍ പുറമേരിയുടെ പുസ്തകം. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സാമൂഹിക അവബോധവും ജീവിത കാഴ്ചപ്പാടുകളും പകര്‍ന്നു നല്‍കുന്നതാണ് പ്രഫ. ടി. ജെ. ജോസഫിന്‍റെ നല്ല പാഠങ്ങള്‍ എന്ന പുസ്തകം. വളര്‍ന്നു വരുന്ന ഒരോ കുട്ടിയും അറിഞ്ഞിരിക്കേണ്ട വിലപ്പെട്ട അറിവുകളുടെ അക്ഷയഖനിയാണ് ഈ പുസ്തകം.

ശ്രീകുമാറിന്‍റെ വിജയത്തിന്‍റെ രഹസ്യം, സെബിന്‍ എസ്. കൊട്ടാരത്തിന്‍റെ ജീവിതവിജയമന്ത്രങ്ങള്‍, ഡോ. അനില്‍കുമാറിന്‍റെ ജയിച്ചു ജീവിക്കാന്‍, കെ. എന്‍. സുരേഷ് കുമാറിന്‍റെ വിജയത്തിന്‍റെ ടിക്ക്മാര്‍ക്ക് എന്നിങ്ങനെ നീളുന്നു വിജയമന്ത്രധ്വനികള്‍ ഉയര്‍ത്തുന്ന പുസ്തകക്കൂട്ടം. ക്ഷമയോടെ, ശ്രദ്ധയോടെ ഇരുന്ന്‍ ഓരോന്നും വായിച്ചു നോക്കൂ..ഒരു പക്ഷേ, നാളെ നിങ്ങളുടെ ജീവിതം മറ്റൊന്നായേക്കാം…

 

***

 

 

 

2 thoughts on “ജീവിതം മാറ്റി മറിക്കുന്ന പുസ്തകങ്ങള്‍

Leave a Reply to Akhila Cancel reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s