ഒഴിവുദിവസത്തെ കളി അഥവാ എല്ലാ ദിവസത്തേയും…

Ozhivu divasathe Kali-Movie-Poster2_0

ചോറിന്‍റെ വേവളക്കാന്‍ രണ്ട് മണി നുള്ളി നോക്കുംപോലെ ഇന്ത്യയെന്ന വലിയ ഭൂപ്രദേശത്തില്‍ നിലനില്‍ക്കുന്ന സാമൂഹികഘടനയെ ആറ് കഥാപാത്രങ്ങളിലൂടെ കാന്‍വാസില്‍ വരയ്ക്കുകയാണ് സനല്‍കുമാര്‍ ശശിധരന്‍ ഒഴിവുദിവസത്തെ കളിയിലുടെ ചെയ്യുന്നത്. നമ്മുടെ ജനാധിപത്യം കേവലം ജാതിയില്‍ പടുത്തുവെച്ചതാണെന്നും നിയമവും അധികാരശ്രേണിയും ഇന്നും അതില്‍നിന്നും മുക്തമല്ലെന്നും എല്ലായ്‌പ്പോഴും അവിടെ ഇരയാക്കപ്പെടുന്നത് ജാതിശ്രേണിയില്‍ താഴെക്കിടയിലുള്ളവനാണെന്നും സിനിമ പറയുന്നു.

ഒരു തിരഞ്ഞെടുപ്പ് ദിവസം ലഭിക്കുന്ന ഒഴിവുദിനം ചെലവഴിക്കാന്‍ കാടിനോട് ചേര്‍ന്നുകിടക്കുന്ന പഴയൊരുവീട്ടില്‍ ഒരുമിച്ചു കൂടുന്ന ‘കൂട്ടുകാര്‍’, അവര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ വരുന്ന സ്ത്രീ, ഇത്രയും ചെറിയൊരു കാന്‍വാസിലാണ് സംവിധായകന്‍ വലിയ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുന്നത്. സംഭാഷണങ്ങളിലൂടെ മുന്നോട്ടുപോകുന്ന സിനിമ കൃത്യമായ ദൃശ്യപരിണാമത്തിലേക്കെത്തുന്നതോടെ വല്ലാത്തൊരനുഭവമായി മാറുന്നു. ചിത്രത്തില്‍ ആവര്‍ത്തിക്കുന്ന ഏക ദൃശ്യം പതിയെ പതിയെ നിശ്ശബ്ദമാകുന്ന പുഴയിലെ ഓളങ്ങളാണ്. ഭക്ഷണത്തിനുള്ള കോഴിയെ കൊല്ലാന്‍ ‘ബാധ്യസ്ഥനായ’ ദലിതന്‍ അതേരൂപത്തില്‍ ചിത്രത്തിന്‍റെ അവസാനം ഇരയാകുമ്പോഴും നിശ്ശബ്ദതയിലേക്ക് ഉള്‍വലിയുന്ന നിസ്സംഗതനായ ഓളങ്ങള്‍ ജനങ്ങളല്ലാതെ മറ്റാരാണ്?

ഒഴിവുദിവസം ആ അഞ്ചുപേര്‍ കള്ളനും പോലീസും കളിക്കുന്നു. കളിയില്‍ രാജാവും ന്യായാധിപനുമുണ്ട്. പണം കൊടുത്താല്‍ ശിക്ഷയൊഴിവാക്കാനാകുന്ന കോടതി മുറികളെ പുച്ഛിക്കുന്നുണ്ട് സിനിമയില്‍. എന്നാല്‍, ദലിതന്‍ ഇരയാക്കപ്പെടുമ്പോള്‍ അവിന്‍റെ ജീവിതം തന്നെ ഇല്ലായ്മ ചെയ്യുന്നു ഇതേ ന്യായാധിപന്‍.

ശക്തമായ സ്ത്രീ കഥാപാത്രമാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. അവള്‍ ഇരയാക്കപ്പെടുന്നതിനെ പ്രതിരോധിക്കുന്നു. അവളെ കീഴ്‌പ്പെടുത്താന്‍ നിരന്തര ശ്രമങ്ങള്‍ നടക്കുമ്പോഴും അവള്‍ക്ക് കൂസലില്ല. തന്നെ കടന്നുപിടിക്കാന്‍ ശ്രമിക്കുന്ന സവര്‍ണ്ണന്‍റെ കരണം പുകയ്ക്കുന്നുണ്ട് അവള്‍. എന്നാല്‍ എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും ഈ പ്രതിരോധത്തെ നിലനിര്‍ത്താന്‍ സാധിക്കണമെന്നില്ല. പ്രത്യേകിച്ച് ‘ആള്‍ക്കൂട്ടം’ ശിക്ഷ നടപ്പാക്കുമ്പോള്‍. ചിത്രത്തിലെ ഇരയാക്കപ്പെടുന്ന ദലിതനും പ്രതിരോധിക്കുന്നുണ്ട്. എന്നാല്‍ എതിര്‍പക്ഷത്തുള്ള ആള്‍ക്കൂട്ടത്തിന്‍റെ കൂടെ കോടതിയും പോലീസും കൂടിചേരുമ്പോള്‍ എങ്ങനെയാണ് ഒറ്റയ്ക്ക് നേരിടുക. ഒറ്റയ്ക്കാവുമ്പോള്‍ പ്രതിരോധം എത്ര നേരം നിലനില്‍ക്കും.

sanal-kumar-sasidharan-03-17-1455694504

ഇന്ത്യയില്‍ നിലനിന്നു പോരുന്ന ജാതിവ്യവസ്ഥയെ മനോഹരമായ ഭാഷയിലൂടെ ശക്തമായി വിമര്‍ശിച്ച കഥയാണ് ഉണ്ണി ആറിന്‍റെ ഒഴിവുദിവസത്തെ കളി. അതേ സൗന്ദര്യവും രാഷ്ട്രീയും ഒട്ടും ചോരാതെ തന്നെ സിനിമയിലൂടെ അതിമനോഹരമായി വരച്ചു കാട്ടുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

“ഏറ്റവും ദുഷ്‌കരമായ കാലത്താവും ഏറ്റവും കഴമ്പുള്ള സൃഷ്ടികള്‍ വരിക” എന്ന സംവിധായകന്‍റെ വാക്കുകള്‍ അര്‍ത്ഥവത്താക്കുന്നു “ഒഴിവുദിവസത്തെ കളി”.

ഒഴിവുദിവസത്തെ കളി ഇവിടെ വായിക്കാം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s