ഒഴിവുദിവസത്തെ കളി അഥവാ എല്ലാ ദിവസത്തേയും…

Ozhivu divasathe Kali-Movie-Poster2_0

ചോറിന്‍റെ വേവളക്കാന്‍ രണ്ട് മണി നുള്ളി നോക്കുംപോലെ ഇന്ത്യയെന്ന വലിയ ഭൂപ്രദേശത്തില്‍ നിലനില്‍ക്കുന്ന സാമൂഹികഘടനയെ ആറ് കഥാപാത്രങ്ങളിലൂടെ കാന്‍വാസില്‍ വരയ്ക്കുകയാണ് സനല്‍കുമാര്‍ ശശിധരന്‍ ഒഴിവുദിവസത്തെ കളിയിലുടെ ചെയ്യുന്നത്. നമ്മുടെ ജനാധിപത്യം കേവലം ജാതിയില്‍ പടുത്തുവെച്ചതാണെന്നും നിയമവും അധികാരശ്രേണിയും ഇന്നും അതില്‍നിന്നും മുക്തമല്ലെന്നും എല്ലായ്‌പ്പോഴും അവിടെ ഇരയാക്കപ്പെടുന്നത് ജാതിശ്രേണിയില്‍ താഴെക്കിടയിലുള്ളവനാണെന്നും സിനിമ പറയുന്നു.

ഒരു തിരഞ്ഞെടുപ്പ് ദിവസം ലഭിക്കുന്ന ഒഴിവുദിനം ചെലവഴിക്കാന്‍ കാടിനോട് ചേര്‍ന്നുകിടക്കുന്ന പഴയൊരുവീട്ടില്‍ ഒരുമിച്ചു കൂടുന്ന ‘കൂട്ടുകാര്‍’, അവര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ വരുന്ന സ്ത്രീ, ഇത്രയും ചെറിയൊരു കാന്‍വാസിലാണ് സംവിധായകന്‍ വലിയ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുന്നത്. സംഭാഷണങ്ങളിലൂടെ മുന്നോട്ടുപോകുന്ന സിനിമ കൃത്യമായ ദൃശ്യപരിണാമത്തിലേക്കെത്തുന്നതോടെ വല്ലാത്തൊരനുഭവമായി മാറുന്നു. ചിത്രത്തില്‍ ആവര്‍ത്തിക്കുന്ന ഏക ദൃശ്യം പതിയെ പതിയെ നിശ്ശബ്ദമാകുന്ന പുഴയിലെ ഓളങ്ങളാണ്. ഭക്ഷണത്തിനുള്ള കോഴിയെ കൊല്ലാന്‍ ‘ബാധ്യസ്ഥനായ’ ദലിതന്‍ അതേരൂപത്തില്‍ ചിത്രത്തിന്‍റെ അവസാനം ഇരയാകുമ്പോഴും നിശ്ശബ്ദതയിലേക്ക് ഉള്‍വലിയുന്ന നിസ്സംഗതനായ ഓളങ്ങള്‍ ജനങ്ങളല്ലാതെ മറ്റാരാണ്?

ഒഴിവുദിവസം ആ അഞ്ചുപേര്‍ കള്ളനും പോലീസും കളിക്കുന്നു. കളിയില്‍ രാജാവും ന്യായാധിപനുമുണ്ട്. പണം കൊടുത്താല്‍ ശിക്ഷയൊഴിവാക്കാനാകുന്ന കോടതി മുറികളെ പുച്ഛിക്കുന്നുണ്ട് സിനിമയില്‍. എന്നാല്‍, ദലിതന്‍ ഇരയാക്കപ്പെടുമ്പോള്‍ അവിന്‍റെ ജീവിതം തന്നെ ഇല്ലായ്മ ചെയ്യുന്നു ഇതേ ന്യായാധിപന്‍.

ശക്തമായ സ്ത്രീ കഥാപാത്രമാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. അവള്‍ ഇരയാക്കപ്പെടുന്നതിനെ പ്രതിരോധിക്കുന്നു. അവളെ കീഴ്‌പ്പെടുത്താന്‍ നിരന്തര ശ്രമങ്ങള്‍ നടക്കുമ്പോഴും അവള്‍ക്ക് കൂസലില്ല. തന്നെ കടന്നുപിടിക്കാന്‍ ശ്രമിക്കുന്ന സവര്‍ണ്ണന്‍റെ കരണം പുകയ്ക്കുന്നുണ്ട് അവള്‍. എന്നാല്‍ എല്ലാവര്‍ക്കും എല്ലായ്‌പ്പോഴും ഈ പ്രതിരോധത്തെ നിലനിര്‍ത്താന്‍ സാധിക്കണമെന്നില്ല. പ്രത്യേകിച്ച് ‘ആള്‍ക്കൂട്ടം’ ശിക്ഷ നടപ്പാക്കുമ്പോള്‍. ചിത്രത്തിലെ ഇരയാക്കപ്പെടുന്ന ദലിതനും പ്രതിരോധിക്കുന്നുണ്ട്. എന്നാല്‍ എതിര്‍പക്ഷത്തുള്ള ആള്‍ക്കൂട്ടത്തിന്‍റെ കൂടെ കോടതിയും പോലീസും കൂടിചേരുമ്പോള്‍ എങ്ങനെയാണ് ഒറ്റയ്ക്ക് നേരിടുക. ഒറ്റയ്ക്കാവുമ്പോള്‍ പ്രതിരോധം എത്ര നേരം നിലനില്‍ക്കും.

sanal-kumar-sasidharan-03-17-1455694504

ഇന്ത്യയില്‍ നിലനിന്നു പോരുന്ന ജാതിവ്യവസ്ഥയെ മനോഹരമായ ഭാഷയിലൂടെ ശക്തമായി വിമര്‍ശിച്ച കഥയാണ് ഉണ്ണി ആറിന്‍റെ ഒഴിവുദിവസത്തെ കളി. അതേ സൗന്ദര്യവും രാഷ്ട്രീയും ഒട്ടും ചോരാതെ തന്നെ സിനിമയിലൂടെ അതിമനോഹരമായി വരച്ചു കാട്ടുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

“ഏറ്റവും ദുഷ്‌കരമായ കാലത്താവും ഏറ്റവും കഴമ്പുള്ള സൃഷ്ടികള്‍ വരിക” എന്ന സംവിധായകന്‍റെ വാക്കുകള്‍ അര്‍ത്ഥവത്താക്കുന്നു “ഒഴിവുദിവസത്തെ കളി”.

ഒഴിവുദിവസത്തെ കളി ഇവിടെ വായിക്കാം

സംസ്ഥാന ചലച്ചിത്ര പുരസ്കാരം, അവാർഡുകൾ വാരിക്കൂട്ടി ചാർളി. ദുൽഖർ സൽമാൻ മികച്ച നടൻ , പാർവതി മികച്ച നടി.

charlie
2015 -ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദുൽഖർ സൽമാൻ മികച്ച നടനായും  (ചാർളി ), മികച്ച നടിയായി പാർവതിയും  (ചാർളി , എന്നു നിന്റെ മൊയ്തീൻ ) തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രം : ഒഴിവുദിവസത്തെ കളി. (സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍)
മികച്ച രണ്ടാമത്തെ ചിത്രം അമീബ(സംവിധായകന്‍ മനോജ് കാന),  മികച്ച ബാലതാരമായി വിപിൻ അറ്റ്ലി സംവിധാനം ചെയ്ത ‘ബെൻ’ എന്ന ചിത്രത്തിൽ അഭിനയിച്ച  ഗൗരവ് ജി മേനോനേയും മാല്‍ഗുഡി എന്ന ചിത്രത്തിലെ അഭിനയത്തിന് ജാനകി മേനോനേയും തിരഞ്ഞെടുത്തു.
മികച്ച കഥാകൃത്തായി ഹരികുമാറിനേയും(കാറ്റും മഴയും) ക്യാമറാമാനായി ജോമോണ്‍ ടി ജോണിനേയും ( ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍) തിരഞ്ഞെടുത്തു.
തിരക്കഥാകൃത്ത് ആര്‍ ഉണ്ണി, കലാസംവിധാനം: ജയശ്രീ ലക്ഷ്മി നാരായണന്‍, വസ്താലങ്കാരം: നിസാര്‍,ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: ശരത് (ഇടവപ്പാതി), ജനപ്രിയ, കലാമേന്മയുള്ള ചിത്രം: എന്ന് നിന്റെ മൊയ്തീന്‍ (ആര്‍.എസ് വിമല്‍), നവാഗത സംവിധായിക: ശ്രീബാല കെ. മേനോന്‍, പ്രത്യേക ജൂറി അവാര്‍ഡ്: ജയസൂര്യ (സു സു സുധിവാത്മീകം), പ്രത്യേക പരാമര്‍ശം ജോയ് മാത്യു (മോഹവലയം), മികച്ച  കുട്ടികളുടെ ചിത്രം: മലയേറ്റം (തോമസ് ദേവസ്യ), മികച്ച തിരക്കഥ മുഹമ്മദ് റാഷി, മികച്ച ഗാനരചന റഫീഖ് അഹമ്മദ്( കാത്തിരുന്ന് കാത്തിരുന്ന്), സംഗീത സംവിധായകന്‍ ബിജി പാല്‍, (പത്തേമാരി, നീന) പിന്നണി ഗായകനായി പി ജയചന്ദ്രനേയും(ഞാനൊരു മലയാളി, എന്ന് നിന്റെ മൊയ്തീന്‍) പിന്നണി ഗായിക മധുശ്രീ നാരായാണനേയും,( ഇടവപ്പാതി)തിരഞ്ഞെടുത്തു.

ജീവിതം മാറ്റി മറിക്കുന്ന പുസ്തകങ്ങള്‍

malyalam

ചിരിപ്പിക്കാനും കരയിക്കാനും ചിന്തിപ്പിക്കാനും മാത്രമല്ല, നമ്മെ കൈപിടിച്ച് വിജയതീരത്തണയ്ക്കാനും പുസ്തകങ്ങള്‍ക്ക് കഴിയും. ലക്ഷ്യബോധമില്ലാതെ അലയുന്ന മനസ്സിനെ കടിഞ്ഞാണിട്ട് പിടിച്ച് വിജയത്തിന്‍റെ പടികള്‍ കയറ്റുന്ന മാന്ത്രിക സ്പര്‍ശമുള്ള പുസ്തകങ്ങള്‍. ജീവിതവിജയത്തിനായുള്ള വഴികള്‍ പറഞ്ഞു തരുന്ന അത്തരം നിരവധി പുസ്തകങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മലയാളത്തില്‍ ഇന്ന് ഏറ്റവുമധികം വിറ്റഴിയുന്നതും ഇത്തരത്തിലുള്ള സെല്‍ഫ് ഹെല്‍പ് അഥവാ സ്വയം സഹായ പുസ്തകങ്ങളാണ്.

ജീവിതവിജയത്തിനുള്ള പൊതു സൂത്രവാക്യങ്ങള്‍ക്ക് പുറമേ, മത്സരപരീക്ഷ, അഭിമുഖം എന്നിങ്ങനെ ഓരോ ഘട്ടത്തിലും സഹായകമാകുന്ന പുസ്തകങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. സാധാരണക്കാരനും അസാധാരണ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് കാട്ടിത്തരുന്ന പുസ്തകമാണ് സെബിന്‍ എസ്. കൊട്ടാരവും ജോബിന്‍ എസ്. കൊട്ടാരവും ചേര്‍ന്നെഴുതിയ ജീവിതവിജയത്തിന്‍റെ താക്കോല്‍. ജീവിതത്തില്‍ പരാജയങ്ങള്‍ വരുമ്പോള്‍ മനസ്സ് മടുത്ത് പോകുന്നവരാണ് ബഹുഭൂരിപക്ഷവും. പക്ഷേ, ഇന്നത്തെ പരാജയം നാളത്തെ മഹാവിജയത്തിന്‍റെ ചവിട്ടുപടികളാണെന്ന് തിരിച്ചറിഞ്ഞ് മുന്നേറുന്നവര്‍ക്ക് ഈ ലോകം തന്നെ കീഴടക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പരാജയങ്ങളെ വിജയങ്ങളായി എങ്ങനെ പരിവര്‍ത്തനം ചെയ്യിക്കാം എന്ന് കാട്ടിത്തരുന്നവയാണ് ടോണി ചിറ്റേറ്റുകുളത്തിന്‍റെ പ്രതിസന്ധികളെ തോല്‍പ്പിച്ച് വിജയിയാകാം എന്ന പുസ്തകം. ജീവിതത്തിലെ തോല്‍വികളെ എങ്ങനെ വിജയങ്ങളാക്കാം എന്ന സെബിന്‍ എസ്. കൊട്ടാരത്തിന്‍റെ പുസ്തകവും ഈ ഗണത്തില്‍ പെട്ടതാണ്.

ജീവിതവിജയത്തിന്‍റെ അടിസ്ഥാനഘടകങ്ങളിലൊന്നാണ് മാന്യമായ നല്ല ശമ്പളമുള്ള ഒരു ജോലി. നമ്മുടെ നാട്ടിലെ യുവാക്കളെ ഏറ്റവും അധികം അലട്ടുന്നതും ജോലിക്കു വേണ്ടിയുള്ള തീരാത്ത അന്വേഷണങ്ങളാണ്. നല്ല വിദ്യാഭ്യാസവും കഴിവുകളും ഉണ്ടായിട്ടും ജോലിക്കുള്ള അവസാന കടമ്പയായ അഭിമുഖപരീക്ഷയില്‍ തട്ടി വീഴുന്നവര്‍ അനവധിയാണ്. അത്തരക്കാര്‍ക്കു വേണ്ടിയാണ് സ്റ്റീഫന്‍ ആര്‍. ടോണറിന്‍റെ ഇന്‍റര്‍വ്യൂ നേരിടാം, വിജയിക്കാം എന്ന പുസ്തകം. അഭിമുഖപരീക്ഷയെ കൂളായി നേരിടാനുള്ള വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്റ്റീഫന്‍ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു.

ഇനി പഠിച്ച്, അഭിമുഖവും പാസ്സായി ജോലി കിട്ടിയെന്നിരിക്കട്ടെ. തുടങ്ങുകയായി മറ്റൊരു യുദ്ധം. ജോലി സമ്മര്‍ദ്ധം, ടെന്‍ഷന്‍, ഡെഡ്‌ലൈന്‍ അങ്ങനെ ജീവിതത്തെ ഇട്ട് വലയ്ക്കുന്ന നൂറായിരം പ്രശ്‌നങ്ങള്‍. ടെന്‍ഷന്‍ അഥവാ പിരിമുറുക്കം മൂത്ത് മനസ്സിന്‍റെ താളം വരെ തെറ്റുന്നവര്‍ നിരവധി. ആധുനിക കാലത്തിന്‍റെ മുഖമുദ്രയായ ഈ ടെന്‍ഷന്‍ വ്യക്തിജീവിതത്തിലും പ്രഫഷണല്‍ ജീവിതത്തിലും ഒട്ടേറെ പ്രശ്‌നങ്ങളും താളപ്പിഴകളും സൃഷ്ടിക്കാറുണ്ട്.  പിരുമുറുക്കം ഒഴിവാക്കി സമാധാനപൂര്‍ണ്ണവും സന്തോഷകരവുമായ ഒരു ജീവിതം എങ്ങനെ നയിക്കാം എന്ന്‍ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതാണ് മുരളീധരന്‍ മുല്ലമറ്റത്തിന്‍റെ ടെന്‍ഷന്‍ ഫ്രീ.

കതിരില്‍ വളം വെച്ചിട്ട് കാര്യമില്ലെന്ന്‍ പണ്ടുള്ളവര്‍ പറയും. മികച്ച വ്യക്തിത്വങ്ങളെ സൃഷ്ടിക്കുന്നത് കുട്ടിക്കാലം മുതലേയുള്ള പരിശീലനമാണ്. ഒരു നല്ല വ്യക്തിയെ വാര്‍ത്തെടുക്കാന്‍ അയാളുടെ മാതാപിതാക്കള്‍ക്ക് സാധിക്കും. ഇതിന് അവരെ പ്രാപ്തരാക്കുന്നതാണ് നിങ്ങള്‍ ഒരു നല്ല രക്ഷിതാവാണോ എന്ന ഡോ. ശശികുമാര്‍ പുറമേരിയുടെ പുസ്തകം. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സാമൂഹിക അവബോധവും ജീവിത കാഴ്ചപ്പാടുകളും പകര്‍ന്നു നല്‍കുന്നതാണ് പ്രഫ. ടി. ജെ. ജോസഫിന്‍റെ നല്ല പാഠങ്ങള്‍ എന്ന പുസ്തകം. വളര്‍ന്നു വരുന്ന ഒരോ കുട്ടിയും അറിഞ്ഞിരിക്കേണ്ട വിലപ്പെട്ട അറിവുകളുടെ അക്ഷയഖനിയാണ് ഈ പുസ്തകം.

ശ്രീകുമാറിന്‍റെ വിജയത്തിന്‍റെ രഹസ്യം, സെബിന്‍ എസ്. കൊട്ടാരത്തിന്‍റെ ജീവിതവിജയമന്ത്രങ്ങള്‍, ഡോ. അനില്‍കുമാറിന്‍റെ ജയിച്ചു ജീവിക്കാന്‍, കെ. എന്‍. സുരേഷ് കുമാറിന്‍റെ വിജയത്തിന്‍റെ ടിക്ക്മാര്‍ക്ക് എന്നിങ്ങനെ നീളുന്നു വിജയമന്ത്രധ്വനികള്‍ ഉയര്‍ത്തുന്ന പുസ്തകക്കൂട്ടം. ക്ഷമയോടെ, ശ്രദ്ധയോടെ ഇരുന്ന്‍ ഓരോന്നും വായിച്ചു നോക്കൂ..ഒരു പക്ഷേ, നാളെ നിങ്ങളുടെ ജീവിതം മറ്റൊന്നായേക്കാം…

 

***

 

 

 

ഇനി വായിക്കാം 24 x 7

മനുഷ്യന്‍റെ മാനസികാവസ്ഥ ഋതുക്കളെ പോലെയാണ് അത് നിരന്തരം മാറിക്കൊണ്ടിരിക്കും ഇന്ന് സന്തോഷം, നാളെ ചിലപ്പോള്‍ ദുഖം, അല്ലെങ്കില്‍ ദേഷ്യം, ഏകാന്തത.

മനുഷ്യന്‍ എഴുതുന്ന, മനുഷ്യനൊപ്പം പുലരുന്ന പുസ്തകങ്ങള്‍ക്കും ഉണ്ടാകുമോ ഈ ഋതുഭേദം പുസ്തകങ്ങളിലും ഉണ്ടാകും ചിലയവസരങ്ങളില്‍ ആമോദവും അഴലും നിഴലും വെളിച്ചവും നിലാവുമെല്ലാം.

ഒരു കാര്യം നേടണമെന്ന് നിങ്ങള്‍ അതിശക്തമായി ആഗ്രഹിച്ചാല്‍ ഈ ലോകം മുഴുവന്‍ അത് നിങ്ങള്‍ക്ക് നേടിത്തരാനായി ഒപ്പം നില്‍ക്കുമെന്ന് പൗലോ കൊയ്‌ലോ എഴുതിയത് അദ്ദേഹത്തിന്‍റെ വിശ്വപ്രസിദ്ധമായ ആല്‍ക്കെമിസ്റ്റ് എന്ന പുസ്തകത്തിലാണ്. ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് അത്തരം പുസ്തകങ്ങള്‍. കനത്ത അന്ധകാരത്തിനിടയിലും പ്രതീക്ഷയുടെ വെള്ളിവെളിച്ചം ജീവിതം നിങ്ങള്‍ക്കായി കരുതി വച്ചിട്ടുണ്ടെന്ന് മനുഷ്യന് പറഞ്ഞു തരുന്ന പുസ്തകങ്ങളാണവ.

ഇനി ചിലതുണ്ട്, ശുദ്ധഹാസ്യം കൊണ്ട് നമ്മെ പൊട്ടിച്ചിരിക്കുന്നവ. എത്ര കടുത്ത ദുഖത്തിലും ടെന്‍ഷനിലും ആഴ്ന്നു കിടക്കുന്ന മനുഷ്യനും ഒരു ചെറുചിരി സമ്മാനിക്കുന്ന മര്‍മ്മരസ പ്രധാനമായ പുസ്തകങ്ങള്‍ വി.കെ.എന്നിന്‍റെ പയ്യന്‍ കഥകളും വൈക്കം മുഹമ്മദ് ബഷീറിന്‍റെ വിശ്വവിഖ്യാതമായ മൂക്ക്, ഞാന്‍ ഇന്നസെന്‍റ്, മുകേഷ് കഥകള്‍, നായനാര്‍ ഫലിതങ്ങള്‍ എന്നിങ്ങനെ നീളുന്നു ഈ വിഭാഗത്തില്‍പെടുന്നവ.

ഹാസ്യം പലപ്പോഴും വിമര്‍ശനത്തിന്‍റെ കൂരമ്പുകള്‍ കൂടി അതില്‍ ഒളിപ്പിച്ച് വയ്ക്കുന്നതിനാല്‍ ചിരിക്കൊപ്പം ചിന്തയും ഇവിടെ കുടപിടിക്കും. ഇനിയും ചിലത് സസ്‌പെന്‍സ് കൊണ്ട് മനുഷ്യഹൃദയങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന നിഗൂഡതകള്‍ നിറഞ്ഞ ത്രില്ലറുകളാണ് ഷെര്‍ലക് ഹോംസിന്‍റെ ഡിറ്റക്ടീവ് നോവലുകള്‍ പോലെയുള്ളവ. ബെന്യാമിന്‍റെ മഞ്ഞവെയില്‍ മരണങ്ങളും അല്‍അറേബ്യന്‍ ഫാക്ടറിയും ടി.ഡി.രാമകൃഷ്ണന്‍റെ ഫ്രാന്‍സിസ് ഇട്ടിക്കോര പോലുള്ള പുസ്തകങ്ങളും ഈ വിഭാഗത്തില്‍ മലയാളം ഒരുക്കുന്ന വായനാവിരുന്നാണ്.

വായിച്ചു കഴിഞ്ഞാല്‍ കണ്‍കോണുകളില്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിയാതെ മാറ്റി വയ്ക്കുക സാധ്യമല്ലാത്ത പുസ്തകങ്ങളാണ് പെരുമ്പടവത്തിന്‍റെ ഒരു സങ്കീര്‍ത്തനംപോലെയും ബഷീറിന്‍റെ ബാല്യകാലസഖിയും, കെ.ആര്‍.മീരയുടെ ആരാച്ചാരുമെല്ലാം മനുഷ്യാവസ്ഥകളുടെ തീവ്രത കൊണ്ട് നമ്മെ നൊമ്പരപ്പെടുത്തുന്നവ. ആടുജീവിതം പോലുള്ള നോവലുകളും ഈ വിഭാഗത്തില്‍പെടും. ഒത്തിരി ദുഖങ്ങള്‍ക്കിടയില്‍ വീണു കിട്ടുന്ന അപൂര്‍വ്വം സന്തോഷങ്ങളാണ് ജീവിതമെന്ന് ഇവയെല്ലാം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

ഓരോ തവണ വായിക്കുമ്പോഴും പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ മനസ്സില്‍ സൃഷ്ടിക്കുന്ന പുസ്തകങ്ങളും ഉണ്ട്. ഒ.വി.വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം പോലുള്ളവ. ഇത്തരത്തില്‍ മനുഷ്യമനസ്സിന്‍റെ ഓരോ ചെറുസ്പന്ദനങ്ങളുടെയും മറുപാട്ട് പാടിത്തരുന്നവയാണ് പുസ്തകങ്ങളുടെ അനന്തലോകം.

ഡെയ്‌ലിഹണ്ട് അവതരിപ്പിക്കുന്നു മികച്ച പുസ്‌തകങ്ങള്‍

മികച്ച പുസ്തകങ്ങളുടെ നിറവൈവിധ്യവുമായി ഡെയ്‌ലിഹണ്ട് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഒരാധുനിക ലൈബ്രറിയെ വെല്ലും വിധമുള്ള പുസ്തകശേഖരമാണ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നോവല്‍, കവിത, ജീവചരിത്രം, ആത്മകഥ, ചെറുകഥ, കുറ്റാന്വേഷണം, ചരിത്രം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലെ നിരവധി പുസ്തകങ്ങള്‍ വമ്പിച്ച വിലക്കിഴിവില്‍ ഡെയ്‌ലിഹണ്ട് നിങ്ങളുടെ മുന്നിലെത്തിക്കുന്നു.

കുമാരനാശാന്‍, എം. ടി. വാസുദേവന്‍ നായര്‍, തകഴി, അക്കിത്തം, കൊട്ടാരത്തില്‍ ശങ്കുണ്ണി, മലയാറ്റൂര്‍, ചങ്ങമ്പുഴ, ഒ.എന്‍.വി, എം. മുകുന്ദന്‍, ബെന്യാമിന്‍ എന്നിങ്ങനെ മലയാളസാഹിത്യത്തിലെ പുകള്‍പെറ്റ സാഹിത്യകാരന്മാരുടെ പുസ്തകങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഡെയ്‌ലി ഹണ്ട് അവതരിപ്പിക്കുന്നു. മലയാളത്തിലെ ആദ്യ ലക്ഷ്ണമൊത്ത നോവലെന്ന ഖ്യാതി നേടിയ ഒ. ചന്ദുമേനോന്‍ ഇന്ദുലേഖ മുതല്‍ ബെന്യാമിന്‍റെ ബെസ്റ്റ് സെല്ലര്‍ ആടുജീവിതം വരെ നീളുന്നു പ്രമുഖ പുസ്‌തകങ്ങളുടെ വര്‍ണ്ണപ്രപഞ്ചം. 1889ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഇന്ദുലേഖ മലയാള സാഹിത്യ ചരിത്രത്തിലെ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. തോപ്പില്‍ ഭാസിയുടെ ആത്മകഥയായ ഒളിവിലെ ഓര്‍മ്മകള്‍ വരച്ചിടുന്നത് ഒരു കാലഘട്ടത്തിന്‍റെ തന്നെ സാമൂഹിക ചരിത്രമാണ്. ചങ്ങമ്പുഴയുടെ രമണന്‍ എക്കാലത്തും ആഘോഷിക്കപ്പെടുന്ന തീവ്രപ്രണയത്തിന്‍റെ വിരഹകാവ്യമാണ്. വീണു കിടക്കുന്ന പൂവിനെ നോക്കി ശ്രീഭൂവിലസ്ഥിരയെന്ന്‍ പാടിയ കുമാരനാശാന്‍റെ വരികള്‍ വീണപൂവെ ന്ന അനുപമ കാവ്യത്തിലൂടെ ഇന്നും മലയാളിയുടെ മനസ്സിനെ തൊട്ടുനോവിക്കുന്നു. എം. ടി. വാസുദേവന്‍ നായരുടെ നാടകമായ ഗോപുരനടയില്‍ ചിന്ത പബ്ലിക്കേഷന്‍സാണ് ഡെയ്‌ലി ഹണ്ടിലൂടെ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കഥയാണ് തകഴി ശിവശങ്കര പിള്ള തെണ്ടിവര്‍ഗ്ഗം എന്ന നോവലിലൂടെ വരച്ചിടുന്നത്.

മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി. കുറുപ്പിന്‍റെ അനുഭവക്കുറിപ്പുകളാണ് പോക്കുവെയില്‍ മണ്ണിലെഴുതിയത്. അദ്ദേഹത്തിന്‍റെ ഭാഷയില്‍ തന്നെ പറയുകയാണെങ്കില്‍ ‘ ഇതൊരു ആത്മകഥയല്ല, ക്ഷീണിച്ച് പടിയിറങ്ങി പോകുന്ന പോക്കുവെയില്‍ മണ്ണിലെഴുതി പോകുന്ന സ്‌നേഹക്കുറിപ്പുകള്‍ മാത്രമാണ് ‘. കേരളത്തിന്‍റെ ചരിത്രവും പുരാണവും കേട്ടുകേള്‍വികളുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നു കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല എന്ന ബൃഹത് ഗ്രന്ഥത്തില്‍.

ഡിസി ബുക്‌സ്, ഗ്രീന്‍ ബുക്‌സ്, ചിന്ത പബ്ലിക്കേഷന്‍സ്, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്, ഒലിവ് പബ്ലിക്കേഷന്‍സ്, കൈരളി ബുക്‌സ്, എച്ച് & സി പബ്ലിക്കേഷന്‍സ് എന്നിങ്ങനെ നീളുന്നു പ്രസാധകരുടെ നിര.

വിവിധ ഭാഷകളില്‍ നിന്ന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്‌തകങ്ങളുടെ വന്‍ശേഖരവും ഡെയ്‌ലി ഹണ്ടിനുണ്ട്. ലോകമിന്നും ഒരു വിറയലോടെ മാത്രം സ്മരിക്കുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയായ മേം കാംഫ്, അയല്‍രാജ്യത്ത് സമാധാനത്തിന്‍റെ വെള്ളരിപ്രാവായി ഉദിച്ചുയര്‍ന്ന മലാല യൂസഫ്‌സായിയുടെ ജീവചരിത്രം, ലോകമെങ്ങും വായിക്കപ്പെട്ട  ആന്‍ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍, പാബ്ലോ നെരൂദയുടെ പ്രണയകവിതകള്‍, ഹോമറിന്‍റെ വിശ്വകാവ്യമായ ഒഡീസി, ഷെര്‍ലക്ക് ഹോംസിന്‍റെ ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥകള്‍ (http://ebooks.newshunt.com/Ebooks/default/Sherlock-Holmes-Kathakal/b-100772) എന്നിങ്ങനെ നീളുന്നു പരിഭാഷപ്പെടുത്തിയ പുസ്തകങ്ങളുടെ പെരുമ.

പ്രിയ വായനക്കാര്‍ക്ക് പുസ്തകങ്ങളുടെ ഈ അദ്ഭുത പ്രപഞ്ചത്തിലേക്ക് സ്വാഗതം.

മലയാളത്തിലെ എക്കാലത്തെയും മികച്ച 50 പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ 

നിങ്ങൾ ന്യൂസ്‌ഹണ്ടിൽ നിന്ന് ഡെയ്‌ലിഹണ്ടിലേക്ക് ഇനിയും മാറിയില്ലേ?

സുഹൃത്തുക്കളെ,

നിങ്ങളുടെ പ്രിയപ്പെട്ട  ആപ്പ്  ന്യൂസ്‌ഹണ്ട്  ഇപ്പോൾ ആയിരിക്കുന്നു ഡെയ്‌ലിഹണ്ട് !

downloadapp11

ന്യൂസ്‌ഹണ്ടിൽ നിങ്ങൾ വിലമതിച്ചതെല്ലാം ഡെയ്‌ലിഹണ്ടിലുണ്ട്, കൂടാതെ ഈ ആപ്പ് ഇപ്പോൾ നിങ്ങൾ ആവശ്യപ്പെടുന്ന ഭാഷയിലും ലഭ്യമാണ്‌. വാർത്തകളും കോമിക്കുകളും മറ്റ് ഉള്ളടക്കങ്ങളും വളരെ എളുപ്പം കണ്ടെത്താനും വായിക്കാനും സഹായിക്കുന്ന അനേക സംവിധാനങ്ങൾ ഞങ്ങൾക്ക്‌ ഇപ്പോൾ ഉണ്ട്. എന്തിന്  ഇനിയും കാത്തിരിക്കുന്നു? ഇന്ന്‍ തന്നെ ഡൗണ്‍ലോഡ്‌ ചെയ്യൂ!

ഡെയ്‌ലിഹണ്ട് വീഡിയോ മത്സരം

ഡെയ്‌ലിഹണ്ട് പ്ലേ സ്റ്റോറില്‍ എത്തിയിട്ട് ഒരു മാസത്തിലധികമായിരിക്കുന്നു. പഴയതും പുതിയതുമായ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക്, ഞങ്ങളുടെ പുതിയ ആപ്ലിക്കേഷന്‍ പരിശോധിച്ചതിനും നിങ്ങളുടെ അമൂല്യമായ പ്രതികരണങ്ങള്‍ കൊണ്ട് അതിനെ സമ്പന്നമാക്കിയതിനും വളരെയധികം നന്ദി! ഞങ്ങള്‍ നിങ്ങള്‍ക്കായി ഫേസ്ബുക്ക് പേജി ലൂടെയും ട്വിറ്ററി ലൂടെയും ഒരുക്കിയിരിക്കുന്നു ആവേശകരമായ മല്‍സരങ്ങള്‍. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം കാണൂ ഡെയ്‌ലിഹണ്ടിന്‍റെ പരസ്യം. പിന്നെ ഞങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്ന നിസ്സാരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ, സ്വന്തമാക്കൂ ആകര്‍ഷണീയമായ സമ്മാനങ്ങള്‍! എന്തിനു ഏറെ പറയണം വീഡിയോ കാണൂ  #AurKyaChalRahaHai

ഞങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ സ്നേഹം സുഹൃത്തുക്കളുമായി പങ്കിടൂ..

ഞങ്ങളുടെ യൂട്യൂബ്ചാ നല്‍ സബ്സ്ക്രൈബ് ചെയ്യൂ
ഞങ്ങളുടെ ഫേസ്ബുക്ക്‌  പേജ് ലൈക്ക് ചെയ്യൂ
ട്വിറ്ററില്‍ ഞങ്ങളെ പിന്തുടരൂ

ഞങ്ങള്‍ ഇപ്പോള്‍ ടിവിയിലൂടെയും നിങ്ങള്‍ക്കു മുന്നിലേക്ക് എത്തുന്നു!

പ്രിയപ്പെട്ട വായനക്കാരെ,

ഇതാ എത്തി നിങ്ങളുടെ പ്രിയപ്പെട്ട ആപ്ലിക്കേഷൻ ന്യൂസ്‌ഹണ്ടിന്‍റെ ഏറ്റവും പുതിയ വേര്‍ഷന്‍ ഡെയ്‌ലിഹണ്ട്! അതു ഇതിനകംതന്നെ നിങ്ങളുടെ സ്വീകരണ മുറികളിലെ ടി.വി.സ്ക്രീനുകളില്‍ ദൃശ്യവിരുന്നൊരുക്കുന്നു.

പുതുപുത്തന്‍ കാഴ്ചാ അനുഭവങ്ങളും നൂതന സവിശേഷതകളുമായി ഡെയലിഹണ്ട് എത്തിയിരിക്കുന്നു നിങ്ങളുടെ സ്വന്തം ഭാഷയില്‍. നിങ്ങള്‍ക്കിഷ്ടപ്പെട്ട ലേഖനങ്ങള്‍, പുസ്തകങ്ങള്‍, കോമിക്സ് കൂടാതെ മറ്റനേകം. ഇന്ന് തന്നെ സ്വന്തമാക്കൂ. മാത്രമല്ല, ഫേസ്ബുക്ക് പേജി ലൂടെയും ട്വിറ്ററി ലൂടെയും ഞങ്ങള്‍ ഒരുക്കിയിരിക്കുന്നു ആവേശകരമായ മല്‍സരങ്ങള്‍, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം കാണൂ ഡെയ്‌ലിഹണ്ടിന്‍റെ പരസ്യം. പിന്നെ ഞങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ചോദിക്കുന്ന നിസ്സാരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ, സ്വന്തമാക്കൂ ആകര്‍ഷണീയമായ സമ്മാനങ്ങള്‍! എന്തിനു ഏറെ പറയണം നിങ്ങളുടെ ഫോണില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യൂ അനുഭവിച്ചറിയൂ #AurKyaChalRahaHai!

ഞങ്ങളുടെ ഫേസ്ബുക്ക്‌പേജ് ലൈക്ക് ചെയ്യൂ
ട്വിറ്ററില്‍ ഞങ്ങളെ പിന്തുടരൂ